Showing posts with label Twc Advocacy. Show all posts
Showing posts with label Twc Advocacy. Show all posts

25 November 2015

ചികിത്സിക്കേണ്ടത് ഈ തെറാപ്പിസ്റ്റുകളെ



ലീലാ മേനോന്‍ November 25, 2015


ഓട്ടിസം ബാധിച്ച ഒരു കുട്ടിക്ക് സമൂഹത്തിന്റെ ഭാഗമാകണമെങ്കില്‍ തെറാപ്പി സെന്ററുകളില്‍നിന്ന് സ്‌പെഷ്യല്‍ തെറാപ്പി അത്യാവശ്യമാണ്. ഇത് ലഭിക്കണമെങ്കില്‍ ആശുപത്രികളോടനുബന്ധമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ഇത്തരം സെന്ററുകള്‍ വേണം. അതോടൊപ്പം തന്നെ മാതാപിതാക്കള്‍ക്കും അവരെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതെങ്ങനെ എന്ന പരിശീലനം നല്‍കിയിരിക്കണം.

ഇന്ന് കുട്ടികളിലെ പെരുമാറ്റ വൈകല്യം ചികിത്സിക്കാന്‍ എന്ന പേരില്‍ യാതൊരു യോഗ്യതയുമില്ലാത്തവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പെരുകുകയാണ്. പെരുമാറ്റ വൈകല്യ ചികിത്സയുടെ ഫീസ് ഒരു മണിക്കൂറിന് 400 മുതല്‍ 800 രൂപ വരെയാണ്.




ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി രാജ്യമെങ്ങും ആഘോഷിക്കപ്പെടുമ്പോഴും കേരളത്തില്‍ (മറ്റിടങ്ങളിലും) ബാല-ബാലികമാര്‍ക്കു നേരെ അരങ്ങേറുന്ന കൊടിയ പീഡനങ്ങള്‍ മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവരെ ഞെട്ടിക്കുന്നതാണ്.


2014-2015 ല്‍ മാത്രം 924 ചൈല്‍ഡ് ലൈനുകളില്‍ 754 പെണ്‍കുട്ടികളും 170 ആണ്‍കുട്ടികളും ലൈംഗികപീഡനത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ മാത്രം 9000 ആണ്. 2012 ല്‍ രൂപീകരിച്ച പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പിഒസിഎസ്ഒ) ഇക്കാര്യത്തില്‍ നിസ്സംഗമാണ്. മാനഭംഗപ്പെടുത്തല്‍ ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ലൈംഗികാതിക്രമത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാം. പറഞ്ഞിട്ടെന്തു കാര്യം, ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ.


ഈ ലേഖനത്തിന്റെ വിഷയം ഇതല്ല, ഓട്ടിസം പോലുള്ള മാനസിക-മസ്തിഷ്‌ക വൈകല്യങ്ങളുള്ള കുട്ടികള്‍ക്കെതിരെ നീചവും ഭയാനകവുമായ തരത്തില്‍ നടക്കുന്ന ലൈംഗികപീഡനമാണ്. കുട്ടികള്‍ക്ക് അവര്‍ക്കുനേരെ നടക്കുന്ന അക്രമം വിവരിക്കാന്‍ വാക്കുകളില്ല. പ്രത്യേകിച്ച് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ പെരുമാറ്റ വൈകല്യങ്ങള്‍ മാറ്റാന്‍ ഇപ്പോള്‍ പെരുമാറ്റ വൈകല്യ ചികിത്സ എന്ന പേരില്‍ വ്യാജ സ്ഥാപനങ്ങള്‍ പെരുകുകയാണ്. ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമുണ്ട്.


പക്ഷെ പീഡനം തുടര്‍ക്കഥയാണ്. ഇതിനുള്ള ഒരു പ്രധാന കാരണം ചികിത്സാരീതികളെപ്പറ്റിയുള്ള മാതാപിതാക്കളുടെ അജ്ഞതയും അവരെ ചികിത്സാ സമയത്ത് മുറിയില്‍ കയറിയിരിക്കാന്‍ തെറാപ്പിസ്റ്റുകള്‍ അനുവദിക്കാത്തതുമാണ്. സ്‌പെഷ്യല്‍ തെറാപ്പി എന്ന പേരില്‍ നല്‍കുന്ന ചികിത്സയെപ്പറ്റി മാതാപിതാക്കള്‍ അജ്ഞരുമാണ്. എങ്ങനെയെങ്കിലും തന്റെ കുട്ടിയുടെ രോഗം മാറട്ടെ എന്ന ആകാംക്ഷയില്‍ തെറാപ്പിസ്റ്റ് വ്യാജനാണോ എന്നവര്‍ ശ്രദ്ധിക്കുന്നുമില്ല.


ഓട്ടിസം ബാധിച്ച ഒരു കുട്ടിക്ക് സമൂഹത്തിന്റെ ഭാഗമാകണമെങ്കില്‍ തെറാപ്പി സെന്ററുകളില്‍നിന്ന് സ്‌പെഷ്യല്‍ തെറാപ്പി അത്യാവശ്യമാണ്. ഇത് ലഭിക്കണമെങ്കില്‍ ആശുപത്രികളോടനുബന്ധമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ഇത്തരം സെന്ററുകള്‍ വേണം. അതോടൊപ്പം തന്നെ മാതാപിതാക്കള്‍ക്കും അവരെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതെങ്ങനെ എന്ന പരിശീലനം നല്‍കിയിരിക്കണം. ഇന്ന് കുട്ടികളിലെ പെരുമാറ്റ വൈകല്യം ചികിത്സിക്കാന്‍ എന്ന പേരില്‍ യാതൊരു യോഗ്യതയുമില്ലാത്തവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പെരുകുകയാണ്.


പെരുമാറ്റ വൈകല്യ ചികിത്സയുടെ ഫീസ് ഒരു മണിക്കൂറിന് 400 മുതല്‍ 800 രൂപവരെയാണ്.
ഈ പ്രശ്‌നം ജനശ്രദ്ധയില്‍ പെട്ടത് ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ കൈ രണ്ടായി ഒടിഞ്ഞപ്പോഴാണ്. ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് വേദന തിരിച്ചറിയാന്‍ സാധ്യമല്ലെന്നിരിക്കെ എത്ര ഹീനമായ പെരുമാറ്റമായിരിക്കും തെറാപ്പിസ്റ്റില്‍നിന്ന് ഉണ്ടായതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.


ഇത്തരം സെന്ററുകളില്‍ മാതാപിതാക്കളെ അകത്തു പ്രവേശിക്കാനോ, അകത്തെന്താണ് നടക്കുന്നത് എന്തെന്നറിയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനോ ‘വ്യാജ ഡോക്ടര്‍മാര്‍’ തയ്യാറല്ല. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇത്തരം അനധികൃത സ്ഥാപനങ്ങളില്‍ തെറാപ്പി നല്‍കുന്നത്. മുറിയ്ക്കുള്ളില്‍ നടക്കുന്നത് എന്താണെന്ന് ദൈവത്തിന് പോലും അറിയാത്ത സ്ഥിതിയാണ്.


ഓട്ടിസംപോലുള്ള രോഗങ്ങള്‍ ബാധിച്ചവരെ എങ്ങനെ പരിരക്ഷിക്കണം എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്കുകൂടി പരിശീലനം ലഭിക്കണം. എങ്കില്‍മാത്രമേ അവര്‍ക്ക് വീട്ടില്‍ രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ കഴിയൂ. എന്നാല്‍ തന്റെ കുട്ടിക്ക് ഓട്ടിസമുണ്ടെന്ന് സമ്മതിക്കാന്‍ പോലും അമ്മമാര്‍ പലപ്പോഴും തയ്യാറല്ല.


മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ലൈംഗിക പീഡനത്തിനിരയായത് 3369 കുട്ടികളാണ്. ഇത് ‘പോക്‌സോ’മിന്റെ കണക്കാണ്. 2012 ല്‍ രാജ്യത്താകെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയായത് രണ്ടരലക്ഷത്തോളം പേരാണ്. ഇതില്‍ രണ്ടു വയസ്സിനും പത്തുവയസ്സിനുമിടയിലുള്ള 1051 കുട്ടികളും, 2074 പേര്‍ പത്തിനും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളുമാണ്. നഗ്നതാ പ്രദര്‍ശനം, ദ്വയാര്‍ത്ഥ പ്രയോഗം, അശ്ലീല വീഡിയോ പ്രദര്‍ശനം മുതലായവ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്ന കുറ്റകൃത്യങ്ങളില്‍പ്പെടുന്നു. ഇത്തരം വ്യാജതെറാപ്പി സെന്ററുകളില്‍ 19 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായ കേസുകളും ഉണ്ട്.


മദ്യകേരളം ഇപ്പോള്‍ കാമഭ്രാന്തരുടെ നാടായി മാറിയെന്ന് തെളിയിക്കുന്നതാണ് സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനങ്ങള്‍. പക്ഷേ അക്രമികള്‍ കുട്ടികളെപ്പോലും തങ്ങളുടെ ഇരകളാക്കുമ്പോള്‍ ഒരു തലമുറ തന്നെ ‘പെര്‍വേര്‍ട്‌സ്’ ആയവരുടെ സമൂഹമായി മാറുന്നുവെന്ന് കരുതേണ്ടിവരുന്നു.


മറ്റൊരു വസ്തുത വീടിനുള്ളില്‍ പരിശീലനം നല്‍കുന്നതിന് ഒരു ആധികാരിക രേഖയും ഇല്ല എന്നതാണ്. വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് 20 മണിക്കൂറെങ്കിലും തെറാപ്പി ലഭിക്കേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കിയാലേ ഈ 20 മണിക്കൂര്‍ പരിശീലനം സാധ്യമാകുകയുളളൂ. തെറാപ്പിസ്റ്റുകള്‍ നല്‍കുന്ന 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സ്‌പെഷ്യല്‍ പരിശീലനത്തിന്റെ വിശദവിവരങ്ങളും മാതാപിതാക്കള്‍ക്കറിയില്ല. ഈ സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ‘ഡേ കെയര്‍’ സെന്ററുകള്‍ പോലെയാണ്. ഒരു കുട്ടിയുടെ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള പരിശീലനം പത്ത് വയസ്സിനുള്ളില്‍ ലഭിച്ചിരിക്കണം. ഈ തെറാപ്പി സെന്ററുകളെ മോണിറ്റര്‍ ചെയ്യാന്‍ സംവിധാനങ്ങളുമില്ല.


ഇവിടെയാണ് സീമ ലാല്‍ എന്ന സ്‌പെഷ്യല്‍ പരിശീലകയുടെ നേതൃത്വത്തില്‍ ‘ടുഗദര്‍ വി ക്യാന്‍’ എന്ന പേരില്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി പോലുള്ള വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടനയുടെ പ്രസക്തി. ഈ രംഗത്തുള്ള അനാരോഗ്യപ്രവണതകള്‍ക്കെതിരെയും നീതി ലഭിക്കാത്തതിനെതിരെയുമാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്. സംഘടനക്ക് 1000 അനുയായികളുള്ള ഫേസ്ബുക്ക് പേജും ഉണ്ട്.
രക്ഷിതാക്കള്‍ ഈ രംഗത്തുള്ള അനാരോഗ്യ പ്രവണതകളെപ്പറ്റി മന്ത്രി മുനീറിന് അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു. ഇതുകൂടാതെ ഈ സെന്ററുകളെ രജിസ്റ്റര്‍ ചെയ്ത് ചാരിറ്റബിള്‍ സൊസൈറ്റികള്‍ ആക്കണമെന്നും അവ ഏതെങ്കിലും ആശുപത്രിയുടെയോ മനഃശാസ്ത്ര ചികിത്സാ ഡിപ്പാര്‍ട്ടുമെന്റിന്റെയോ ഭാഗമായിരിക്കണമെന്നും അല്ലെങ്കില്‍ വൈകല്യങ്ങളുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളിന്റെ ഭാഗമാക്കണമെന്നും അപേക്ഷിച്ച് ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.


സീമാ ലാല്‍ സ്വഭാവ വൈകല്യമുള്ള കുട്ടികള്‍ പഠിപ്പിക്കുന്ന അധ്യാപിക ആയതിനാല്‍ അവരുടെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധത അഗാധമാണ്. ഇത്തരം പ്രതിബദ്ധതമാത്രമേ ഇന്ന് ഈ വൈകല്യമുള്ള കുട്ടികളുടെ പരിശീലനത്തിനും അവരെ ഭാവിയില്‍ സമൂഹത്തിലെ പൗരന്മാരാക്കാനും സഹായമാകുകയുള്ളൂ.


‘ടുഗദര്‍ വി ക്യാന്‍’ (ടിഡബ്ല്യുസി) ഈ രംഗത്തു നടന്നുവരുന്ന പീഡനങ്ങള്‍ക്കെതിരെ രക്ഷിതാക്കളെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെയും സമൂഹത്തെയും കോര്‍ത്തിണക്കി ഒരു പ്രചാരണം തുടങ്ങിയിരിക്കുകയാണ്. വിദഗ്ദ്ധ പരിശീലനം ലഭിച്ച ഏജന്‍സികള്‍ ഈ സെന്ററുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശവും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്. രണ്ടാമത്തെ ഘട്ടത്തില്‍ എല്ലാ രക്ഷിതാക്കളും ഈ സംരംഭത്തെ പിന്തുണക്കുന്നു എന്നും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും എഴുതി നല്‍കുകയും വേണം. ഇപ്പോള്‍ എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം വ്യാജസെന്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ സെന്ററുകള്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുകൂടിയില്ല. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങാനുള്ള സാധ്യതയാണേറെ. എങ്കിലും പ്രതികരണത്തിന്റെ അഭാവം ഉണ്ടാകരുത്.


കളക്ടറുടെ നടപടിക്കുശേഷം രക്ഷിതാക്കള്‍ തങ്ങളുടെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ദുരനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുതുടങ്ങി. ഒരു ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് ഓട്ടിസത്തിന് സൂചി ഉപയോഗിക്കാത്ത അക്യുപങ്ചര്‍ ചികിത്സ നല്‍കാമെന്ന് ഒരാള്‍ പോസ്റ്റ് ചെയ്ത വിവരം പത്മ പിള്ള ഫേസ് ബുക്കില്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല രക്ഷിതാക്കളെ ഉള്ളില്‍ വിളിക്കാമെന്നും ചികിത്സാ മുറിയുടെ വാതില്‍ എപ്പോഴും തുറന്നിടുമെന്നും പറയുന്നു.
ഈ പ്രചാരണത്തിനുശേഷം തെറാപ്പി സെന്ററുകള്‍ മാതാപിതാക്കളെ മുറിയ്ക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍ തുടങ്ങി. ക്ലിനിക്കുകള്‍ക്ക് റെഗുലേറ്ററി മെക്കാനിസം വേണമെന്നും ‘ടിഇസി’ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിനും അപേക്ഷ നല്‍കിയിട്ടുണ്ട്.


സീമ ലാല്‍ ആണ് ടിഇസിയുടെ കോര്‍ഡിനേറ്റര്‍. ഈ സംരംഭം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. സ്ത്രീകള്‍ സര്‍വംസഹകളല്ല എന്നാണ് സീമ പ്രഖ്യാപിക്കുന്നത്. അനീതിക്കെതിരെയും പീഡനത്തിനെതിരെയും ശബ്ദമുയര്‍ത്താന്‍ സ്ത്രീകള്‍ ധൈര്യപ്പെടണം. തങ്ങളുടെ കുട്ടികള്‍ക്ക് തെറാപ്പി നഷ്ടമാകുമോ എന്ന ഭയം പലരെയും നിശ്ശബ്ദരാക്കുന്നു. പക്ഷേ ‘ടിഇസി’ ‘നാം ഒരുമിച്ച്’ എന്നുപറയുമ്പോള്‍ ഭയത്തിന് സ്ഥാനമെവിടെ? സ്ത്രീകളില്‍ ഇന്ന് ഇല്ലാത്തത് പ്രതികരണശേഷിയാണ്. തങ്ങളുടെ കുട്ടിയുടെ രക്ഷയ്ക്കായെങ്കിലും ഇവര്‍ ഇപ്പോള്‍ ഒത്തൊരുമിച്ച് പ്രതികരിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ പ്രതികരണങ്ങള്‍ ഫേസ്ബുക്കില്‍ ഒതുക്കരുത്.


സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ മാത്രമല്ല, സാധാരണ സ്‌കൂളുകളിലും ബാലലൈംഗിക പീഡനം കുറയണമെങ്കില്‍ രക്ഷിതാക്കള്‍ സംഘടിതരായി മുന്നോട്ട് വരണമെന്നാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ.ശാരദാ രാജീവിന്റെ അഭിപ്രായം.

e-mail: leelamenon2001@yahoo.com

Source : http://www.janmabhumidaily.com/news350464#ixzz3sWZK9P8G




































18 June 2015

APPENDIX : SCPCR - Kochi Therapy Centres etc


Dear Dr. Shanthakumari,

Thank you so much for taking time out to listen to the concerns faced by parents while taking their children to therapy centers in Kochi.

As discussed our main concerns are that :
  • Parents are not allowed inside during therapy sessions
  • High risk of child abuse during the session
  • There is no active parent training or involvement in the program
  • Minimal or no documentation of therapy program or IEPs
  • No monitoring authority to make the therapists and other professionals practice more  safe , ethical , transparent and accountable methods.

There are more concerns and as you meet with the parents directly you would realize the magnitude and extent of the problem.

We thank you once again for coming forward to look into the matter and take necessary steps.

As requested, sending you a list of therapy centers in Kochi (in no particular order of importance) - as found from the internet. 

Thank you for all the support

Regards

Team #TogetherWeCan


Kochi Therapy Centers
No.
NAME
ADDRESS
1
C R S Hearing Aid and Speech Therapy Center
Address: 33/1914, D/B, 2nd Floor, Tihama Centre, Near Ernakulam, Medical centre, N. H Bye Pass, Vennala, Ernakulam, Kerala 682028
Phone: 0484 406 7541
2
First Rehab, Physiotherapy and Speech Therapy Center
Address: Kesari road,opp KSRTC, North Parur, Kochi, Kerala 683513
Phone:0484 244 3926
3
Shalom Multi Rehabilitation Center Ernakulam
Address: 40/9590 B, Krishna Complex,, Pulleppady Junction, Chittoor Road, Ernakulam, Kerala 682018
Phone:077365 03970
4
Prayatna- Center for Child Development
Address: 43, Pipeline Rd, Palarivattom, Ernakulam, Kerala 682025
Phone:0484 210 2688
5
Health plus Physiotherapy and Pain Clinic
Address: N Janatha Rd, Palarivattom, Ernakulam, Kerala 682025
Phone:095448 81960
6
Swaram Rehabilitation Center
Address: Manikkiri Rd, Near Medical Trust Hospital, Pallimukku, Kochi, Kerala 682016
Phone:0484 403 0609
7
Vigyan Valley Learning Center
Address: Stadium Link Rd, Kathrikadavu, Kaloor, Ernakulam, Kerala 682017
Phone:0484 234 0424
8
Shravan ENT Care (Speech and Hearing Center)
Address: Manuel Complex, Door No:37/849-A,, Fathima Church Road,Elamkulam, Kochi, Kerala 682020
Phone:0484 230 5995
9
Stuttering foundation
Address: 1st Floor, Blue Moon Arcade, Temple Road, Kadavanthra Junction, Giri Nagar, Kadavanthra, Kochi, Kerala 682020
Phone:0484 220 6070
10
Faith India school (Home of Faith)
Address: Seaport - Airport Rd, Chittethukara, Kakkanad, Kerala 682030
Phone:0484 242 2250
11
Spring Fielding
Address: Near Pipe Line Road, Near Kairali Super Market, Ganam.43/728, Pipeline Rd, Palarivattom, Kochi, Kerala 682025
Phone:085479 59802
12
Ashraya Child Development Center
Address: Mahakavi Vailoppilli Rd, Anchumuri Junction, Ponnurunni, Kuthappady, Thammanam, Kochi, Kerala 682032
Phone:0484 319 1907
13
Kusumagiri Hospital
Address: Navajyothi Youth Guidance Centre, Kakkanad, Kakkanad, Ernakulam, Kerala 682030
Phone:0484 242 2160
14
PEEJAYS Polyclinic and Child Guidance Clinic @Neurocenter
Address: K.C.Abraham Master Rd, Panampilly Nagar, Ernakulam, Kerala 682036
Phone:0484 642 2888
15
Renai Medicity Hospital
Address: NH 47A, Ernakulam, Kerala 682566
Phone:0484 288 0000
16
Sunrise Hospital
Address: Seaport Airport Road, Kakkanad, Kochi, Kerala 682030
Phone:0484 242 8915
17
Punarjani Yoga center
Address: Ambady Building, Near Kathrikadavu Bridge, Ernakulam, Kerala 682017
Phone:088937 76627
18
Punarjani 2010
Address:
Kodakat House, Chittoor Road,
YWCA Corner, Opp. Bharathiyar Road,
Kochi 682 035.

Ph: 0484-2362929
Mob: 9447220866, 9447404345
Email: punarjani2010@gmail.com, punarjani2010.ekm@rediffmail.com
Facebook page: Facebook.com/punarjani2010
19
Mithram Special School for Exceptional Children
Address: Mithram Complex, Arknm Kanjirikkappilly, Marine Drive, Marine Drive, Ernakulam, Kerala 680031
20
Raksha Society
Address: "Yasmin", VII/370, Darragh-Es Salam Road, Kochangadi, Kochi, Kerala 682002
Phone:0484 222 7707
21
Sampoorna School for Children with Special Needs
Sri. Padmanabh, Ponoth Road, Kaloor, Kochi - 682 017,
Contact Nos : - + 91 - 484 - 2102214
+91- 9946022837 , +91- 9846918815
22
Janey Center
Address: Eroor Tripunithura, Tripunithura, Tripunithura, Ernakulam, Kerala 680301
Phone:0484 278 0772
23
Shilpa society for the Mentally Handicapped
Contact details:
Dr. N. HARIMOHAN MBBS DMRT
Dr. Mrs.PREMILA MBBS
21/1252A, Palluruthy
Kochi-682006
Phone: 0484-231977, 232598
24
Adarsh Rehabilitation Center
Address: Adarsh Charitable Trust, X/584 B, Kureekad - Kandanad Road, Kureekad, Thrippunithura, Manakunnam, Kerala 682305
Phone:0484 326 0691
25
Sreevalsan Memorial Physical Therapy and Rehabilitation Center
Address: Rd, Giri Nagar, Chilavannur, Ernakulam, Kerala 682020
Phone:0484 232 2811

19 May 2015

Minimum guidelines to be issued to Private Therapy Centres offering rehabilitation to Autism and other neurological disorders in children

May 19th, 2015

Ernakulam

To,

Mr. M G Rajamanickam IAS
The District Collector
District Collectorate, Kakkanad
Kochi - 682030

Subject: Minimum guidelines to be issued to Private Therapy Centres offering rehabilitation to Autism and other neurological disorders in children.

Reference: Meeting on 16th May 2015, on the subject

Respected Sir,

Our heartfelt gratitude for extending a warm and patient hearing to us on the 16th of May, when we met you to discuss the various malpractices and the subsequent trauma and damage caused to children with autism and their parents.

As you had instructed, we have prepared a list of the minimum guidelines that these centres need to be subjected to, to ensure a free and conducive rehabilitation environment for these children. We have attached the same as Annexure-1 to this letter. 
You had instructed us to prepare a comprehensive list of therapy centres and special schools who work in the city. Since they do not come under a single regulatory authority and are also registered under various heads, preparing a comprehensive list is beyond the capabilities of commoners like us. We have attached a sample list which contains the names, addresses and phone numbers of a few therapy centres, hospitals and special schools that work in the field of developmental disabilities. We pray your esteemed office to kindly accept this limitation of ours.

Together We Can (TWC) is an advocacy group formed by parents of autistic and developmentally disabled children, with active help from a few professionals who work with our children. Our goal is to be a parent support group which raises and pursues issues that concern the health and wellbeing of our children. The current spate of accidents, abusive and restrictive practises and the complete apathy about the overall development of the child, are what had driven us to beg your indulgence.

We look forward to your kind consideration and positive action.

Sincerely

Team Together We Can

ANNEXURE - 1


  1. Bring all private therapy centres offering Speech Therapy, Special Education and Occupational Therapy to Autistic children, under a single regulatory authority. Currently they are either:

    1. Registered as Charitable societies
    2. Part of a hospital, attached to the developmental podiatry or psychiatry wing.
    3. Attached to a psychiatric/paediatric clinic
    4. Attached to a special school, where children of all forms of developmental disability study.
Since it involves the education of children under the age of 15, the centres ideally should be affiliated or approved by the Ministry of Education, the DEO locally.
  1. Issue a directive to all institutions offering rehabilitative and other therapy to children with dev. disabilities to make it mandatory that the parent is present with the child 100% of the time, including when therapy sessions are being undertaken.

    1. In Kochi, the parent is not allowed inside the therapy room in all cases and for the entire time.
    2. The autistic child, who cannot communicate and has social anxiety and sensory disorders, is unable to inform the parent about what happens inside the closed room.
    3. Instances of abuse have happened in various centres, where the children have been slapped, pinched, physically restrained, locked in a chair etc.
    4. There have been case of teenage students becoming pregnant, at special schools.
    5. The parent/primary caregiver, is the only person the child feels safe with and who can understand the signs of distress in them

  1. CCTV to be made mandatory in all therapy rooms. The onus of keeping the CCTV in working condition, recording the sessions and keeping the footage for at least a year, should lie with the therapy centres.
In case of disputes or allegations, it is imperative that recordings be produced since the child cannot communicate well. The centres’ complaints about the parents’ behaviour also should have supporting video evidence.

  1. Appoint an audit team under the regulatory authority or DEO, which constitutes psychiatrists, development psychologists, experts in special education and parent representatives, to periodically audit therapy centres and to offer new insights.
    1. To ensure that an Individual Education Program (IEP) is made available to each and every child under therapy, like a lesson plan is, in schools. Parents should be educated about the program and guided about the methods.
    2. Special Schools which are currently run like glorified daycare centres, have to follow the norms of normal schools for lessons, physical activities and extra curriculum.
    3. Qualifications of every professional who comes in contact with the child, have to be benchmarked and audited to prevent malpractice.

  1. Under the aegis of Sarva Shiksha Abhiyan and the Child Development Centre various Autism centres and therapy facilities function at Govt. Schools and Hospitals. They are critically understaffed, sometimes in unsafe environments or lack materials and infrastructure.

    1. Therapy at the private institutions referred above charge from Rs. 250 to Rs.500 an hour, depending on the qualifications of the personnel and the needs of the child. This is unreachable for the many thousands of middle class and lower class families, who are also victims of this endemic.
    2. Government LP schools, who admit autistic children under the RTE act, do not have qualified teachers, special educators nor access to psychologists who can help them develop a program for the child.